പെണ്ണു കണ്ട് ഉറപ്പിച്ചാൽ കുടുംബക്കാർ പറയും.. " നിശ്ചയം കഴിഞ്ഞോട്ടെ.. ന്നാ പിന്നെ നിന്റെ പെണ്ണായി.. നിനക്കു വിളിക്കുകയോ .... കാണുകയോ...എന്തുമാവാലോ?....
നിശ്ചയം വരെ കാത്തിരിക്കുന്ന പയ്യൻ.. നിശ്ചയ ശേഷം പൂർവാധികം ശക്തിയോടെ തിരിച്ചു വരുന്നു. സ്വന്തമെന്നു അവൻ വിശ്വസിക്കുന്ന അവന്റെ പെണ്ണിനു പുതിയ ഒരു ഫോണും വാങ്ങിക്കൊടുത്ത് അവൻ ഒരു ദിവ്യ പ്രണയത്തിനു തുടക്കം കുറിക്കുന്നു. പ്രണയം തുളുമ്പുന്ന സംഭാഷണങ്ങൾ അവർക്കിടയിൽ ഒരു പുതിയ വാതിൽ തള്ളിത്തുറക്കുന്നു.
പൂർണമായും തുറക്കുന്നതിനു മുന്നെ തന്നെ നാട്ടുകാർ രംഗപ്രവേശനം ചെയ്യുന്നു.. ( പ്രത്യേകിച്ചും അയല്പക്കകാരും പിന്നെ വകയിലുള്ള അമ്മായിമാർ.. ചെറിയമ്മമാർ... അമ്മാവന്മാർ... അങ്ങനെ അങ്ങനെ.... സ്ത്രീ പങ്കാളിത്തം പറയാതെ വയ്യ.)
ആദ്യം കാണുമ്പോൾ ചോദിക്കും " വിളിക്കാറൊക്കെ ഇല്ലേ?.. യുവമിഥുനങ്ങൾ പറയും "ആ..."
പിന്നെ അടുത്ത ചോദ്യം " കറങ്ങാനൊക്കെ പോയൊ?"
ഉത്തരം " നിശബ്ദത"
ഇനി ചുറ്റുമുള്ളവരൊക്കെ കേൾക്കെ അവരിതൊന്നു കൂടെ ലഘൂകരിച്ചു ഉറക്കെ പറയും.. " പിന്നെ വിളിക്കാതെ... അവൾടെ/അവന്റെ ചെക്കൻ/പെണ്ണ് അല്ലെ... ഇക്കാലത്ത് നിശ്ചയം കഴിഞ്ഞ് വിളിക്കാതേം കറങ്ങാതേം നടക്കുന്ന ആരെങ്കിലും ഉണ്ടൊ?.."
അങ്ങനെ ഇക്കൂട്ടർ പലരും മാറി മാറി വരുന്നു... രംഗം 1 ആവർത്തിച്ച് കൊണ്ടിരിക്കുന്നു... ( ഇക്കാര്യത്തിൽ അവർക്കാർക്കും ആവർത്തന വിരസത തോന്നാറില്ല എന്നാണു പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്)
രംഗം 2
ഇനി അവരുടെ യതാർഥ ജോലി തുടങ്ങുകയായി... തന്റെ പിന്നീടുള്ള ജീവിതത്തിലെ ഓരോ ചുവട് വെക്കുമ്പോഴും അവർ അത് നാട് നീളെ പാടി നടക്കും.. അവസാനം കേൾക്കുന്നവരൊക്കെ പറയുന്നത് ഇങ്ങനെ.. " അവൻ/അവൾ 24 മണിക്കൂറും ഫോണിലാ.. അല്ലെങ്കിൽ അവന്റെ/അവൾടെ കൂടെയാ... നിശ്ചയം കഴിഞ്ഞിട്ടേ ഉള്ളൂ എന്നുള്ള ബോധമൊന്നുമില്ല..."
അങ്ങനെ ഈ വാക്കുകൾ അവരിൽ ഒരു പ്രമാണിയിൽ നിന്നു വീട്ടുകാർ കേൾക്കാൻ ഇട വരുന്നു... ഇത്രയും കാലം കൂടെ നിന്ന വീട്ടുകാർ പെട്ടന്നു മലക്കം മറിയുന്നു...പിന്നെ പറയുന്നത് ഇങ്ങനെ..." ഇത്രയും കാലം കാത്ത് നിന്ന നിനക്കെന്താ ഒരു 6 മാസം കൂടെ കാത്ത് നിന്നാ.... വെറുതേ.. നാട്ടുകാരെക്കൊണ്ട് അതും ഇതും പറയിപ്പിക്കാൻ.... "
രംഗം 2 കഴിയുന്നതോടെ... ആദ്യമായ് കിട്ടിയ പ്രണയം എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങിപ്പോകുകയാണു രണ്ട് യുവമിഥുനങ്ങൾ...
തന്റെ ഇഷ്ട ദേവത/ദേവനു മുന്നിൽ കൈ കൂപ്പി ഒരു മാർഗം യാചിക്കുന്ന പ്രണയിതർക്കു മുന്നിൽ തിരശ്ശീല വീഴുന്നു....
നാടകം ഇവിടെ പൂർണ്ണമാകുന്നു... ശേഷം നേരിൽ...
#ഷിൽ

nice shiljith...you are awesome..
ReplyDelete:)
ReplyDeleteGood go on !!!
ReplyDelete